'ഒടിയന്‍ പ്രേതസിനിമയല്ല, ക്ലൈമാക്സ് ഞെട്ടിക്കും' | filmibeat Malayalam

2017-11-29 385

മോഹന്‍ലാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. പരസ്യ സംവിധായകനായ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്‍റണി പെരുമ്പാവൂരാണ്. ചിത്രത്തിന്‍റെ കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍. ഒടിയന്‍ പ്രേതസിനിമയല്ലെന്നും സൂപ്പര്‍ ഹീറോ ചിത്രമാണെന്നുമാണ് സംവിധായകന്‍ പറഞ്ഞിരിക്കുന്നത്. മാണിക്യന്‍ എന്ന കഥാപാത്രം വളരെ കായികബലമുള്ള ഒരാളാണെന്നും സംവിധായകന്‍ പറഞ്ഞു. ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരു മികച്ച അനുഭവമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വളരെ ദൈര്‍ഘ്യമേറിയതും ആകാംക്ഷയുണര്‍ത്തുന്നതുമായ ഒരു ക്ലൈമാക്‌സാണ് ഒടിയന്റേത്.നാല് ലൊക്കേഷനുകളിലായാണ് ക്ലൈമാക്‌സ് ചിത്രീകരിച്ചിരിക്കുന്നത്. ആദം ജോണ്‍ എന്ന സിനിമയ്ക്ക് ശേഷം നരേന്‍ പ്രധാന കഥാപാത്രത്തിലഭിനയിക്കുന്ന സിനിമയാണ് ഒടിയന്‍. സിനിമയുടെ ചിത്രീകരണത്തില്‍ താനും ചേര്‍ന്നിരിക്കുകയാണെന്നും ചിത്രത്തിലെ തന്റെ കഥാപാത്രം ആകാംഷ നല്‍കുന്നതാണെന്നും നരേന്‍ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്.